===== ശില്പി =====
നനഞ്ഞ കൊമ്പില്‍
ഇടതെറ്റി വീഴുന്നരോ തുള്ളികള്‍
പൊട്ടിച്ചിതറുമെന് മേനിയില്‍.
വീഴാതൊരു തുള്ളി പോലും
ഇനി ബാക്കിയില്ലെന്നു വരെയും
പൊട്ടിച്ചിതറി വീണു കൊണ്ടിരിക്കും.
പൊട്ടിച്ചിതറിയ തുള്ളികള്‍
പലതായി പടരുന്നുവോ
ഛായങ്ങളാല് ചേര്‍ത്തു വച്ച
ചിത്രങ്ങള്‍ ക്യാന്‍വാസില്‍ നിന്നും.
നീയൊരു ശില്പി പ്രണയത്തില്‍
കവിതകളെഴുതാനറിയാതെ
ചിത്രങ്ങളില്‍ മാത്രമൊതുങ്ങി.
മുനയൊടിഞ്ഞ തൂലികതുമ്പില്‍
പല നിറങ്ങളെ കോര്‍ത്തിണക്കി
വരയ്ക്കുമൊരു ചിത്രം
മുഖപടങ്ങള്‍ മാറ്റി വിടരുന്നുവോ.
ശില്പി നിന് ഛായങ്ങളില്‍ തീരും
ജീവിതങ്ങളെ മഴത്തുള്ളികള്‍
പലതായി തിരിക്കും മുന്‍പ്
വരച്ചു തീര്ത്തിടണം പുതിയൊരു
ചിത്രം മനസ്സില്‍ തെളിയും മുന്‍പെ.
പ്രണയങ്ങളില്ലാതെ കാവ്യ ഘടനയില്ലാതെ
നിശ്ചലമാം ഒരു ചിത്രം മാത്രം.
കവിയുടെ കെെകള്‍ വിറച്ചാലും
അക്ഷരത്തിന്റെ ഭാവനകള്‍ കുറയില്ല.
നിന് കെെവിരലുകള്‍ വിറച്ചാലോ
നിനക്കും എനിക്കുമറിയാത്ത
ഛായക്കൂട്ടുകള്‍ മാത്രമാകും.
••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••
സജി ( P Sa Ji O )
29.05.2018
എഴുത്തുകാരനെ കുറിച്ച്

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login