കാഴ്ചകള്‍
കാഴ്ചകള്‍
"""""""""""""""""""""""""""""""""""""""""""""""""""""""
തെരുവിലെ ഇരുളില്‍ നിറം മങ്ങിയ
കാഴ്ചകള്‍ പലതാകും.
ചിലതോ വിശപ്പിന് തിരി തെളിയുന്ന
കുഞ്ഞിന് കണ്ണുനീരു വറ്റാത്ത കാഴ്ചകള്‍.
പെണ്ണുടല്‍ ചൂടില്‍ അഭയം തേടുന്ന
കാമഭ്രാന്തരുടെ തലമൂടിയ കാഴ്ചകള്‍.
ചില മനുഷ്യരുടെ കാഴ്ചകള്‍
സ്വയം അന്ധരാക്കി കാഴ്ച മറയ്ക്കുന്നു.
കാഴ്ചകള്‍ മാത്രമായി നമ്മളില്‍ പലരും
കാഴ്ചയില്ലാ ലോകത്തിന് നിറകാഴ്ച
കാഴ്ചകളുമായി വൃദ്ധസദനത്തില്‍
കണ്ണുനീരു വറ്റിയ മാതൃപിതൃജന്മകള്.
പണം തേടിയലയുന്ന മനുഷ്യജന്മങ്ങള്
ചുറ്റിലു തിരിയുന്ന കാഴ്ചകള്‍.
നിലയ്ക്കാതെ ചലിക്കുന്ന കാഴ്ചകള്‍
ദിനംപ്രതി മനുഷ്യരില്‍ ഓരോ നിമിഷവും.
ചോരവറ്റിയ മനസ്സുകള്‍ മനുഷ്യജീവിതം
വെട്ടിയരിയുന്ന കാഴ്ചകള്‍.
അച്ഛന്റെ വരവിനായി പൂമുഖപ്പടിയില്‍
പെെതലിന് കാത്തിരിപ്പിലുമുണ്ടൊരു കാഴ്ച.
ഒരു കാഴ്ചയില്‍ നിന്നും നാമൊരു
മറ്റൊരു കാഴ്ചയില്‍ വീഴും വരെ
ഒരു മനുഷ്യജീവിതം ചക്രം പേല്
തിരിഞ്ഞു കൊണ്ടിരിക്കും.
കാഴ്ചയില്ലാ ലോകത്തിലെ
കാഴ്ചക്കാരനാകാന്‍ കൊതിക്കുന്ന
ജീവിതം ചേര്‍ന്നൊരു സമൂഹം
ചിലപ്പോള്‍ കാഴ്ചയില്ലാതെ കാഴ്ച തേടുന്നുണ്ടാകും.
••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••
സജി (P Sa Ji O )
19.05.2018
എഴുത്തുകാരനെ കുറിച്ച്

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login