പകൽ സ്വപ്നം
- Poetry
- KP. Shameer
- 01-May-2018
- 0
- 0
- 1292
പകൽ സ്വപ്നം
പകൽ സ്വപ്നം
______________
ഇവിടം
കടലായിരുന്നു
ചിരിയുടെ പൂക്കാലമായിരുന്നു
പൂ നിലാവിന്റെ നിറമായിരുന്നു
താരകം പൂക്കുന്ന ഹരമായിരുന്നു.
കനെലെരിയാത്ത
നനവുള്ള മണ്ണായിരുന്നു
നല്ല കുളിരുള്ള കനിവിന്റെ
തിരയായിരുന്നു.
അലിവിന്റെ
തണലുള്ള മരമായിരുന്നു
ഇല പൊഴിയാത്ത
കനവിന്റെ നിലമായിരുന്നു .
കളി ചിരി
മാറാത്തൊരരുവിയള്ള കാടായിരുന്നു
ഇട തൂർന്ന
സ്നേഹത്തിന്നുടമയായിരുന്നു.
നിറമേഴു കൊണ്ടു ഞാൻ
മഴവില്ലു തീർത്തു
കാണുവോർക്കന്നു ഞാൻ
ഒന്നായിരുന്നു.
ഇവിടം കടലായിരുന്നു
ചിരിയുടെ പൂക്കാലമായിരുന്നു
ഒന്നോർമ്മിക്കുക
അന്നിവിടം സ്വർഗ്ഗമായിരുന്നു.
കെ.പി.ഷമീർ
നിലമ്പൂർ
എഴുത്തുകാരനെ കുറിച്ച്

കെ.പി. ഷമീർ. ജനിച്ചതും വളർന്നതും തേക്കിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന നിലമ്പൂർ പട്ടണത്തിലെ ചാലിയാർ പഞ്ചായത്തിലെ അകമ്പാടം എന്ന ഗ്രാമത്തിൽ. അബ്ദുൽ സലാം ആമിന ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമൻ. ഇടിവണ്ണ G.L.P.S ഇടിവണ്ണ സെൻറ് തോമസ് A.U.P.S ലും പ്രാഥമിക പഠനം. ഇപ്പോൾ നാട്ടിൽ കൺസ്ട്രക്ഷൻ മേഖലയിൽ ടൈൽ ഡിസൈനിങ് വർക്ക് ചെയ്യുന്നു. എഴുത്തും വായനയും ഇഷ്പ്പെടുന്നു. അതുകൊണ്ട് ഒഴിവ് വേളകളിൽ നവമാധ്യമങ്ങളിൽ കഥകളും കവിതകളും ന
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login