മങ്ങിയ പ്രതീക്ഷകൾ
- Poetry
- KP. Shameer
- 28-Apr-2018
- 0
- 0
- 1300
മങ്ങിയ പ്രതീക്ഷകൾ
മങ്ങിയ പ്രതീക്ഷകൾ
*********************
കനകം പെയ്തൊഴിയാത്ത താഴ്വരയിൽ
കനൽ പെയ്യുന്നു
കനവെന്നുപോലുമറിയാതെ.
തീരാത്ത കഥനങ്ങൾ
മുഖം നോക്കി കാർക്കിച്ചു തുപ്പി
ഉറക്കെ ചിരിക്കുന്നു ഭ്രാന്തനെപ്പോലെ.
കനൽ ചൂടിൽ ഉരുകുന്നു ഞാൻ
കനിവിന്റെ നീരുറവ തേടി അലയുന്നു ഞാൻ.
അലിവിന്റെ തരിപോലുമില്ലിവിടെ
അറിവില്ലായ്മ എന്നു നിനച്ചെങ്കിൽ
തെറ്റ് നിന്റേതു മാത്രം.
കാത്തിരിക്കാൻ
ഞാനൊരുക്കമാണെന്നറിയുക
ഓർത്തിരിക്കാൻ നൽകുക
ജീവിതമേ ഒരിത്തിരി
നന്മയുടെ കനവെങ്കിലും.
വിധിയെ പഴിക്കുവാനില്ല
വിധിയെന്നോർത്തു
തളരുവാനുമില്ല.
വളരുമെന്ന പ്രതീക്ഷയാണെന്റെ ജീവിതം.
പ്രതീക്ഷയുടെ അസ്തമയം
അവിടെയാണെന്റെ മരണവും.
കെ.പി.ഷമീർ
നിലമ്പൂർ
എഴുത്തുകാരനെ കുറിച്ച്

കെ.പി. ഷമീർ. ജനിച്ചതും വളർന്നതും തേക്കിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന നിലമ്പൂർ പട്ടണത്തിലെ ചാലിയാർ പഞ്ചായത്തിലെ അകമ്പാടം എന്ന ഗ്രാമത്തിൽ. അബ്ദുൽ സലാം ആമിന ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമൻ. ഇടിവണ്ണ G.L.P.S ഇടിവണ്ണ സെൻറ് തോമസ് A.U.P.S ലും പ്രാഥമിക പഠനം. ഇപ്പോൾ നാട്ടിൽ കൺസ്ട്രക്ഷൻ മേഖലയിൽ ടൈൽ ഡിസൈനിങ് വർക്ക് ചെയ്യുന്നു. എഴുത്തും വായനയും ഇഷ്പ്പെടുന്നു. അതുകൊണ്ട് ഒഴിവ് വേളകളിൽ നവമാധ്യമങ്ങളിൽ കഥകളും കവിതകളും ന
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login