പ്രണയം മഴയോട്
ആകാശത്തിലെവിടെയോ
മറഞ്ഞിരുന്നു മേഘങ്ങള്‍
വാരി വിതറിയ ഓരോ തുള്ളി
മഴയെയും തലോടണം.
ഒരായിരം പുഷ്പങ്ങള്‍
അടര്‍ന്നു മേനിയില്‍ വീണാലും
ലഭിക്കാത്ത തണുപ്പുള്ള കാറ്റ്
മഴയിലൂടെ കുളിര്‍തെന്നലായി
അറിയും വരെ നനയണം.
മണ്ണിലുറങ്ങും മുന്‍പെ മഴയെ
നീയെന്‍ മേനിയില്‍ പടരണം.
പ്രണയത്തിന് ഒത്തിരി രാഗങ്ങളാല്‍
മഴയിലൂടെ നൃത്തമാടാന്‍
പാദങ്ങള്‍ മണ്ണില്‍ താളം പിടിക്കുന്നു.
പ്രണയമാണ് മണ്ണ് പ്രണയിച്ച മഴയെയും
കാര്‍മേഘത്തെ പ്രണയിച്ചിട്ടും
അറിയാതെ പോയ മഴയെയും.
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
സജി ( P Sa Ji O )
18.09.2017
എഴുത്തുകാരനെ കുറിച്ച്

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login