തിരയുന്നതെന്തു നീ പെണ്ണേ
- Poetry
- LinishLal Madhavadas
- 21-Apr-2018
- 0
- 0
- 1356
തിരയുന്നതെന്തു നീ പെണ്ണേ

**തിരയുന്നതെന്തു നി പെണ്ണേ**
"""""""""""""""""""""""""""""""""""""""""""""""
തിരയുന്നതെന്തു നീ പെണ്ണേ
എന്റെ കഥയിൽ..,,വരയിൽ...,,
കവിതകളിൽ
എന്റെ കഥയിലൊരു കനവിന്റെ കനലെരിയുന്നുവോ
വരയിലൊരു പുഴയുടെ നോവു
പാട്ടുണ്ടോ
കവിതയിലൊരു തോണി തിരയിലു
ലയുന്നുവോ
നി നിന്നെയറിയാൻ നിഴലുതിരയു
ന്നുവോ
തിരയുന്നതെന്തു നീ പെണ്ണേ
ചിറകുള്ള സ്വപ്നങ്ങള്‍ .............
ഹൃദയ മോഹങ്ങൾ....................
മൊഴിമൗനമിഴചേർന്ന പ്രണയാക്ഷ-
രങ്ങൾ
പകലോൻ ചിരിക്കുന്ന നിറമാർന്ന
സന്ധ്യകൾ
കനവിന്റെ കനലിൽ നി വെന്തദിന
രാത്രങ്ങൾ
മൗനാനുരാഗമഴ പൊഴിയും കിനാ
വുകൾ..................
തിരയുന്നതെന്തു നീ പെണ്ണേ
എന്റെ കഥയില്‍ ......,വരയിൽ.....
കവിതകളിൽ..........?
മുത്തച്ഛൻ തോളേറി............
മുത്തശ്ശി കഥകേട്ട് ....................
അച്ഛന്റെ ചുംബനചൂടുള്ള ബാല്യം
ചേച്ചിതൻ തോൾചേർന്ന് ...........
ചേട്ടനു കൂട്ടായി......................
അമ്മതൻ സ്നേഹതണലുള്ള
കൗമാരം
മുടിപിന്നി അഴകാർന്ന് മുല്ലപ്പൂ ചിരിയാർന്ന്
മിഴിയിൽ തളിർക്കുന്ന നിറമുള്ള
യൗവ്വനം..............,,
തിരയുന്നതെന്തു നീ പെണ്ണേ
എന്റെ കഥയില്‍ .......,,വരയിൽ.....,,
കവിതകളിൽ ..........?
ലിനിഷ് ലാൽ മാധവദാസ്
എഴുത്തുകാരനെ കുറിച്ച്

ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login