കളവുപോയ ഹൃദധം
- Poetry
- LinishLal Madhavadas
- 11-Apr-2018
- 0
- 0
- 1286
കളവുപോയ ഹൃദധം

കളവുപോയ ഹൃദയം ************************ അന്നു നീ മൊഴിചൊല്ലി പിരിഞ്ഞ കാട്ടു- ചെമ്പക ചോട്ടിലാണിന്നുമെൻ ഹൃദയം അതുകൊണ്ടായിരിക്കാം..., ഇണയായി കൂടെകൂട്ടിയവളുടെ മൊഴിമൗനങ്ങളിൽ ഞാനിന്നും ഹൃദയശൂന്യനായത് ഒരു സായം സന്ധ്യയില്‍ നിന്റെ മിഴിചൂടേറ്റു കറുത്തുപോയതാണെന്റെ ചൊടികൾ അതുകൊണ്ടായിരിക്കാം....,ചിരിമറന്നൊരു പെണ്ണിന്നും അടുക്കളയോടു കലഹിക്കുന്നത് നീ കടൽ കടന്നതിൻ ശേഷമാണത്രേ എന്റെ സ്വപ്നങ്ങള്‍ തിരയെടുത്തത് അതുകൊണ്ടായിരിക്കാമിന്നും തിരയെണ്ണി യൊരുപെണ്ണ് മിഴിനഞ്ഞിരിപ്പുണ്ടിവിടെ നീ പിരിഞ്ഞതിൻ ശേഷമാണത്രേ എന്റെ തൂവലുകൾ നിറം മങ്ങി വെളുപ്പായത് അതുകൊണ്ടായിരിക്കാം വറുതിയിലൊരു പെണ്ണിന്നും കനലായത് നിന്റെ ഒാർമ്മകളിലാണ് ഞാന്‍ പനിച്ചത് അതുകൊണ്ടായിരിക്കാം നെറ്റിയിലൊരു ചുംബനമിന്നും പൊള്ളിച്ചത് ലിനിഷ് ലാൽ മാധവദാസ്
എഴുത്തുകാരനെ കുറിച്ച്

ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login