പിൻ വിളിക്കായ്...

പിൻ വിളിക്കായ്.... ,,,,,,,,,,,,,,,,,,,,,, ',,,,,,, ..,,,,,,, വേരുണങ്ങിയജീവിതങ്ങളിൽ, വസന്തമെങ്ങനെയെത്തുവാൻ? വേഗമെത്തീടൂ പൊൻ കിനാക്കളേ, വർണജാല ഹരിത സ്വപ്നമായ്, ഉരുകിയുരുകിയീഊർവ്വിയിൽ, ഉറക്കമില്ലാത്ത രാവുകൾ ഊർന്നു വീഴുന്ന ഹരിത പത്രങ്ങൾ, ഉടലൊളിക്കാനിടംതിരയവേ, കുത്തിനിൽക്കുന്നുനെറുകയിൽ, കൂർത്തൊരമ്പുപോൽ രശ്മികൾ, കാലമിങ്ങനെ വെന്തു നീറവേ, കനിവു കാട്ടുവാനാരിനി? നിലവറകളിൽ കൂട്ടി വച്ചു നാം നിനവിനുള്ളിലെസ്വപ്നവും, നിരങ്ങിനീങ്ങിടാനായുസ്സുണ്ടെന്ന, നിഗളമെന്നിനിത്തീരുമോ? ഉണക്കവേരുകൾപൊന്തിടുന്നിതാ, ഊഷരക്കാറ്റിൻ മുന്നിലായ് ഉണ്മയോടൊന്നു ചേർത്തു നിർത്തുവാൻ, ഉടലുവെന്തവർപോലുമില്ലയോ? ഒഴിമുറികളിലൊളിച്ചുവയ്ക്കുന്നു, നരച്ചുവേച്ചൊരുബോധത്തെ, ഒടുക്കമെപ്പൊഴോയിഴഞ്ഞു തീരവേ, ഒരുക്കമാഘോഷമെത്രയോ? മലകൾ മാറി മറഞ്ഞു പോകയായ്, മറഞ്ഞു പുഴകളും പൊയ്കയും, മനസ്സറിഞ്ഞുപ്രണയമോതുന്ന, മനസ്സുകളിന്നു കാണുമോ? ഇടയ്ക്കു പൂക്കുന്ന പൂമരങ്ങളായ്, ഇലപൊഴിക്കുന്ന യാത്രകൾ, ഇടറിവീഴാതെപൂർത്തിയാക്കുവാൻ, ഇവിടെയാർക്കിനിയൊക്കുമോ? ആരവങ്ങളൊഴിഞ്ഞൊരുത്സവ, പ്പറമ്പു പോലെ ശൂന്യമീ ക്കാടുകൾ, കുഴഞ്ഞകാലടിപ്പാടുകൾ കണ്ടു കഴിഞ്ഞകാലമയവിറക്കിടാം യാത്രയിൽ ,
എഴുത്തുകാരനെ കുറിച്ച്

ഞാൻ ആഗ്നസ് വി.ആർ... ആനുകാലികങ്ങളിൽ എഴുതാറുണ്ട്,കവിതകളോട് പ്രിയം, എറണാകുളം ജില്ലയിലെ കുമ്പളങ്ങി സ്വദേശി .GHSS Puthanthoduസ്ക്കൂളിൽ അധ്യാപികയാണ്. ഭർത്താവും ഒരു മോളും അടങ്ങുന്ന കൊച്ചു കുടുംബം., ഭർത്താവ് താലൂക്ക് ഓഫീസിൽ വർക്കു ചെയ്യുന്നു.. മോൾ MBBS ന് പഠിക്കുന്നു.
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login