കഥപറയുന്നവർ
.webp)
കഥപറയുന്നവർ ........................................... ഒരു പൈങ്കിളി പ്രണയത്തിന്റെ തൂവലുകൾ തഴുകി, കൂടെക്കൂട്ടിയ മയിൽപ്പീലിത്തുണ്ടു കരിമഷിക്കണ്ണാലെയവളെ നോക്കി നിറഞ്ഞ കണ്ണുകൾ കഥപറഞ്ഞു സ്നേഹബന്ധനങ്ങളുടെ ,ചതിയുടെ നിരാശയുടെ ,നെഞ്ചിടിപ്പിന്റെ തടവറകൾക്കുള്ളിലെ വിയർത്ത നിശ്വാസങ്ങളുടെ കഥ, നനഞ്ഞ നിമിഷങ്ങളിലെല്ലാം നഷ്ടങ്ങളറിഞ്ഞിട്ടും സ്വർഗീയതയുടെ രസനകളിൽ പുതുമുകുളങ്ങൾ കണ്ടു , ആവർത്തനങ്ങൾ ശാപമോക്ഷമില്ലാതെ കിതച്ചും ഞരങ്ങിയും നീങ്ങവേ മങ്ങിയ വെളിച്ചത്തെനോക്കി, ഇടുങ്ങിയ മതിലുകൾക്കുള്ളിൽ വെളിച്ചവും ഇരുളായിഴയുന്നു, നീരൂറ്റി മെതിച്ചു പടിയിറങ്ങുന്ന രതിവൈകൃതങ്ങളുടെ നിഴലുകൾ , മങ്ങിയ വെളിച്ചത്തെ വെറുത്തിട്ടും പരാജയത്തിന്റെ കൊടുമുടികളിലേക്കു വിധിയുടെ കൈകൾ ഉയർത്തിനിർത്തുന്നു നന്ഗ്ന സത്യങ്ങൾക്കു വാതിലുകളില്ലാതെ പുലരുവോളവും പൂങ്കോഴികൾ കൂവുന്നതേയില്ല.....
എഴുത്തുകാരനെ കുറിച്ച്

ഞാൻ ആഗ്നസ് വി.ആർ... ആനുകാലികങ്ങളിൽ എഴുതാറുണ്ട്,കവിതകളോട് പ്രിയം, എറണാകുളം ജില്ലയിലെ കുമ്പളങ്ങി സ്വദേശി .GHSS Puthanthoduസ്ക്കൂളിൽ അധ്യാപികയാണ്. ഭർത്താവും ഒരു മോളും അടങ്ങുന്ന കൊച്ചു കുടുംബം., ഭർത്താവ് താലൂക്ക് ഓഫീസിൽ വർക്കു ചെയ്യുന്നു.. മോൾ MBBS ന് പഠിക്കുന്നു.
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login