കറുത്ത കവിതകൾ
- Poetry
- LinishLal Madhavadas
- 31-Mar-2018
- 0
- 0
- 1449
കറുത്ത കവിതകൾ

***കറുത്ത കവിതകൾ*** ++++++++++++++ കറുത്ത കാലം കറുത്ത സൂര്യൻ കറുത്ത പകൽ കറുത്ത നിദ്ര കറുത്ത സ്വപ്നം കറുത്ത പൂച്ച കറുത്ത ചിരി ഇങ്ങനെ കറുത്ത ബിംബങ്ങൾ ഏഴല്ലാ ഏഴായിരമുണ്ട് അപശകുനങ്ങളുടെ അടയാളം കറുത്ത വാനം കറുത്ത മണ്ണ് കറുത്ത കാട് കറുത്ത ശില കറുത്ത ആന കറുത്ത പെണ്ണ് കറുത്ത കൂന്തൽ ഇങ്ങനെ കറുപ്പിന് അഴക് ഏഴല്ലാ ഏഴായിരമാണ് ഞാനും നീയും മറന്നുപോയത് കാലനും പോത്തും അവരുടെ കറുത്ത നിറവും...........,, ഭീതിയുടെ വിത്താണ് നിങ്ങൾ വിതച്ചത് കറുത്ത മനുഷ്യരും പടിയിറക്കപ്പെട്ട കറുത്ത ദൈവങ്ങളും......,, ഇന്നിന്റെ കനലാണ് നിങ്ങൾ മെനഞ്ഞത് കറുത്ത പെണ്ണും.........,, കറുത്ത ചിരിയും കറുത്ത യുഗവും.......,, കറുത്ത യുദ്ധങ്ങളും മുലമുറിഞ്ഞൊരു പെണ്ണ് കനലായി വേവുന്നു തെടിയിലെ ചിതയിൽ കറുത്തവൻ വിനായകൻ ഈയത്തിലുരുകി പൊട്ടരായി തീർന്നവർ മാറ്റി നിർത്തപ്പെട്ട് മാനം മറന്നവർ ചരിത്രം കറുപ്പാണ് എന്റെ നിറവും കറുപ്പാണ് ലിനീഷ് ലാൽ മാധവദാസ്
എഴുത്തുകാരനെ കുറിച്ച്

ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login