മകനേ നിനക്കായ്
- Stories
- Fazal Rahaman
- 22-Nov-2017
- 0
- 0
- 1247
മകനേ നിനക്കായ്

പുഴുക്കളെ പോലെ വളഞു പുളഞ് പോകുന്ന ആൾകൂട്ടവും അന്തരീക്ഷത്തിൽ കറുത്ത പുകമറ സ്ർ ഷ്ടിച്ച് പേപിടിച്ച നായയെ പോലെ കിതച്ചോടുന്ന വാഹനങ്ങളും എന്റെ കണ്ണിനെ ഇനി ആകർഷിക്കില്ല. വർഷങ്ങൾ ഏറെ ആയി കാണണം ഞാനാ ജ ന ൽ പാളികൾ അടയ്ക്കാതെ ഇരുന്നിട്ട് .കൃത്യമായി പറഞ്ഞാൽ മകൻ വീട്ടിൽ നിന്നും എന്നെന്നേക്കു മാ യി പുറപ്പെട്ട് പോയ ദിവസം, അന്നാണ് ആ ജനൽ പാളികൾ തുറന്ന് വെച്ചത്. ഞാനുമായി നീണ്ട തർക്കത്തിനൊടുവിൽ നീട്ടി പിടിച്ച വടിവാളുമായി അവൻ ആ ക്രോശിച്ചപ്പോൾ അക്ഷരാർത്വത്തിൽ നടുങ്ങിയില്ലേ?
"മോനേ നിനക്കെങ്ങനെയാണ് ഇതിന്കഴിഞ്ഞതെന്ന് എന്റെ മനസ്സ് ചോദിക്കുന്നുണ്ടായിരുന്നു. കനൽ കത്തിയെരിയുന്നത് പോലെ എന്റെ മനസ്സ് മാറി. എവിടെയാണ് പിഴച്ചത് ഇരുപത്തിനാല് വർഷം അവനെ വളർത്തി വലുതാക്കിയതിലോ?അതോ ബാല്യത്തിൽ അപസ്മാരത്തിന്റെ കുസ്രുതിയിൽ വായിൽ നുരയും പതയും ഒലിപ്പിച്ച് നിലത്ത് കിടന്നപ്പോൾ ചുമലിലേറ്റി കൊണ്ട് പോയതിലോ? അറിയില്ലെനിക്ക്. ഒന്നു മാത്രം അറിയാം. ഒന്നു മാത്രം കാണാം. മുൻപിൽ തുടിക്കുന്ന മുഖവുമായി നിൽക്കുന്ന അവനെ.
തി രണ്ടി വാല് പോലെയുള്ളവള്ളി നിക്കറുമണിഞ്ഞ് മകൻ നിൽക്കുന്നു.
" അച്ചാ ഇതാ ലോ മുട്ടായി"
കുഞ്ഞി കണ്ണുകളിൽ പാൽ പുഞ്ചിരി.
വസ്ത്രങ്ങൾ അടുക്കി വെച്ച ബാഗുമായി പടിയിറങ്ങുമ്പോൾ അവന്റെ മുഖം കലുഷിതമായിരുന്നു. വീടിനു മുൻപിലെ വളഞവഴിയിലൂടെ അവൻ നടന്നു മറയുന്നത് ഒരു നെടുവീർപ്പിന്റെ ബലത്തിൽ നോക്കി നിൽക്കുവാനേ തനിക്ക് കഴിഞ്ഞിരുന്നുള്ളൂ.
വഴികൾ പലതും പിന്നിട്ടവൻ കുന്തവും വടിവാളുമായി സമ്പന്നരുടെ ജീവൻ സംരക്ഷിക്കുവാൻ പോയതും എതിരാളികളെ നോക്കി ആർത്തട്ടഹസിച്ചതുമെല്ലാം ചെവിയിൽ മൂളി പാട്ടുകളായി എത്തി ചേർന്നിരുന്നു. അതിനു വേണ്ടി വണ്ടുകൾ പരസ്പരം മത്സരിച്ചു.
മദ്യലഹരിയിൽ മുതലാളിയുടെ മകനെ അവൻ കുത്തിമലർത്തിയതും പോലീസുകാർ തഴുകി തലോടുന്നതും വണ്ടുകൾ ഒപ്പിയെടുത്തു. മനസ്സിന്റെ ഇരമ്പം മറ്റാരും കേൾക്കാതിരിക്കാൻ ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കും. അപ്പോഴൊക്കെ വാഹനങ്ങളും ആൾകൂട്ടവും ക്രമം തെറ്റി പോവുന്നത് ഞാൻ കണ്ടിരുന്നു.
ശിക്ഷയുടെ നീണ്ട കാലങ്ങൾ കൊടുവിൽ അവൻ ശുദ്ധ വായു അന്യേഷിച്ച് നേരെ വന്നത് എന്റെ മുൻപിലേക്കായിരുന്നു. ആർത്തട്ടഹസിച്ച് എന്റെ കീശയിലെ വിയർപ്പു നാറ്റമുള്ള അവസാന തുട്ടുകളും തട്ടിപറിച്ച് തിരിഞ്ഞ് നടക്കുമ്പോൾ അവന്റെ മുഖത്ത് വിരിഞ്ഞത് പരിഹാസമായിരുന്നുവോ?
നിലത്ത് ഉറയ്ക്കാത്ത കാലുകളും നീട്ടി അവൻ നടന്നു വരുമ്പോൾ പിറകിൽ നിന്നാരോ കല്ല് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഭൂമിയെ ചുംബിച്ചവൻ അവിടെ കിടന്നു. ഉറുമ്പുകൾ അവനു മേൽ ആനന്ദനൃത്തം ചവുട്ടി.പോലീസിന്റെയും സിവിൽ സർജന്റെയും കരസ്പർശ്ശനങ്ങൾ കൊടുവിൽ അവൻ വെള്ളപുതച്ച് നാല് കാലിൽ എന്റെ വീട്ടിലേക്കെത്തി ചേർന്നു.
ഇനിയെന്ത് എന്നറിയാതെ പകച്ച് നിന്ന എന്നെ അവന്റെ കുഞ്ഞി കണ്ണുകൾ വിളിച്ചുണർത്തി.
''അച്ചാ ഇതാ ലോ മൂ ട്ടായി?"
വള്ളിനിക്കറിൽ വിരലോടിച്ച് കൊണ്ടവൻ നിൽക്കുന്നു. ഞാനെന്റെ ബെഡ് റൂമിന്റെ വാതിലുകൾ ഉറക്കെ കൊട്ടിയടച്ചു.അവസാനമായി പുറത്തേക്ക് ഉറ്റ് നോക്കി ഞാൻ .
നേർവഴികൾ പലതുണ്ടായിട്ടും വാഹനങ്ങളും ആൾകൂട്ടവും വളഞ് പുളഞ് പോയി കൊണ്ടിരിക്കുന്നു. യഥാർത്വ വഴി ഏതെന്ന് നിശ്ചയമില്ലാത്തത് പോലെ.
- ഫസൽമരയ്ക്കാർ.
എഴുത്തുകാരനെ കുറിച്ച്

എന്റെ പേര് ഫസൽ റഹ്മാൻ.ഫസൽമരയ്ക്കാർ എന്നാണ് തൂലികാനാമം. ഞാൻ ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ തറവാട്ടിലാണ് ജനിച്ചത്.ചെറുപ്പത്തിൽ സ്ക്കൂളിലും കോളേജിലുമൊക്കെ കഥാ മത്സരത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. എന്റെ കഥയായ ൈഎഡന്റിറ്റി ക്രൈസിസിന് DYFI നടത്തിയ കഥാമത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. മതനിരപേക്ഷതയെ മുറുക്കെ പിടിക്കുവാൻ ഉതകുന്ന രചനകളും സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള രചനകളുമാണ് ഞാൻ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login