കെമിസ്ട്രി
- Stories
- EG Vasanthan
- 06-Nov-2017
- 0
- 0
- 1326
കെമിസ്ട്രി

പത്തില് എട്ട് ജാതകപ്പൊരുത്തത്തിലാണ് കണക്ക് പഠിപ്പിക്കുന്ന മൃദുലടിച്ചറെ രസതന്ത്രം പഠിപ്പിക്കുന്ന പവിത്രന്മാസ്റ്റര് താലികെട്ടിയത്. പക്ഷേ, ജീവിതത്തില് വേണ്ടത്ര പൊരുത്തമുണ്ടായില്ല എന്നുമാത്രം.
പത്തിലെ രണ്ടു പെരുത്തക്കേടാണ് പ്രശനമുണ്ടാക്കുന്നതെന്ന് ജാതകം ഗണിച്ചുനോക്കിയ പണിക്കര്തന്നെയാ ണ് പിന്നീട് പറഞ്ഞത്.
സ്വരചേര്ച്ചയില്ലായ്മയ്ക്കു കട്ടികൂടിയപ്പോള്, സഹികെട്ട്, ഒരു ദിവസം പവിത്രന്മാസ്റ്റര് പറഞ്ഞു:
'ജാതകപ്പൊരുത്തമല്ല, നമ്മള് തമ്മിലുള്ള കെമിസ്ട്രി ശരിയാവാത്തതാ പ്രശ്നം.'
'അത് കല്യാണം കഴിക്കുന്നതിനു മുന്പ് നിങ്ങള് ആലോചിക്കേണ്ടേ? എത്രയോ കെമിസ്ട്രി ടീച്ചര്മാര് നാട്ടിലുണ്ടായിരുന്നു.'
- ഇ.ജി. വസന്തന്
എഴുത്തുകാരനെ കുറിച്ച്

ഇ.ജി. വസന്തന് തൃശൂര് ജില്ലയിലെ മതിലകത്ത് ജനനം. പാപ്പിനിവട്ടം എ.എം.എല്.പി സ്കൂള്, മതിലകം സെന്റ് ജോസഫ്സ് ഹൈസ്കൂള്, നാട്ടിക എസ്.എന്. കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, മൂത്തകുന്നം എസ്.എന്.എം ട്രെയിനിങ് കോളേജ് എന്നിവിടങ്ങളില് പഠനം. പനങ്ങാട് ഹയര് സെക്കന്ററി സ്കൂളിലെ മുന് പ്രധാന അധ്യാപകന്. ബാലയുഗം, മലര്വാടി എന്നിവയില് ചിത്രകഥകള് വരച്ചു. വീക്ഷണം, കേരളശബ്ദം, കുങ്കുമം, നാന, മലയാളനാട്, നര്മദ,
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login