എലിപ്പെട്ടി
- Stories
- Brijesh G Krishnan
- 31-Oct-2017
- 0
- 0
- 1550
എലിപ്പെട്ടി

ഒരോമാസവും ബാറിലെ ക്ലിനിങ് കുട്ടികൾ മാറും,
കുട്ടികൾ എന്നുപറയാമോ എന്ന് അറിയില്ലാ,
കാരണം ക്ലിനിങ് BOY എന്നാണ്‌എല്ലാവരും പറയുന്നത്,
Boy എന്നാൽ ആൺകുട്ടികൾ എന്നെല്ലെ,
അതുപോട്ടെ അപ്പപറഞ്ഞുവന്നത് ക്ലീനിങ്ബോയ്ജോസേട്ടൻ,
എന്നെകാളും ഒരുപാട് വയസ്സുള്ള ക്ലീനിങ്boy യെ ഞാൻജോസേട്ടാ എന്നുവീളിച്ചോട്ടെ,
ഈ ജോസേട്ടന് എലിയെപേടിയാ,
എലിശല്ല്യം വളരെ ഉള്ളതിനാൽ ഗോഡൗണിൽ എലിപ്പെട്ടി വെയ്ക്കാറുണ്ട്,
വല്ലപ്പോഴും ഒരുഎലി അതിൽപ്പെട്ടാലായി,
ന്യൂജനേറേഷൻ എലികൾഅല്ലെ ഇപ്പോഴത്തെഎലികൾ,
മനുഷ്യന്റെ ബുദ്ധിയെകാൾ വലുതാണ് ഇപ്പോഴതെ എലികളുടെ ബുദ്ധി,
ആഗസ്റ്റ് മൂപ്പത്തിയൊന്നിന് ഒരു എലി എങ്ങിനെയോനുമ്മ എലിപ്പെട്ടിയിൽ വീണുപോയി,
രണ്ടാം തീയ്യതി എലിയെപേടിയുള്ള നുമ്മജോസേട്ടനായിരുന്നു Dutty,
ഗോഡൗണിൽനിന്നും ബീയർഎടുക്കാൻ ഞാനുംജോസേട്ടനും ചെന്നപ്പോഴാണ് എലിപ്പെട്ടിയിലെഎലിയെ കാണുന്നത്,
എലിയെകണ്ടപ്പാട് ജോസേട്ടൻ ഗോഡൗണിൽനിന്നും ഒറ്റഒട്ടമായിരുന്നു,
കണ്ട്നിന്ന എനിയ്ക്ക് പോട്ടിചിരിക്കാനെ കഴിഞ്ഞുള്ളു,
"ജോസേട്ടാ എലിയെകൊണ്ടുപോയി കൊല്ലണം."
എന്റെ വാക്കുകൾകേട്ട് നുമ്മജോസേട്ടൻ പറയാ,
"ഇത്കഴിഞ്ഞമാസം എലിപ്പെട്ടിയിൽ വീണഎലിയാ,
ഇതിന്കൊല്ലാൻ എനിയ്ക്ക് ആവകാശമില്ലാ,
ഇത് കഴിഞ്ഞമാസത്തിലെ Dutty കാരുടെ എലിയാണ്, അവരോട്പറയാം, അവരാണ് ഈ എലിയുടെ ആവകാശികൾ."
ആ വാക്കുകൾക്ക് മുന്നിൽ എനിയ്ക്കും ഒരു മറുപടിയില്ലായിരുന്നു,
കഴിഞ്ഞമാസത്തിലെ Dutty കാരൻ രണ്ട് ദിവസ്സം ലീവിലായിരുന്നു,
അവൻതിരിച്ചു വരുന്നതുവരെ ആ പാവം എലിപട്ടിണിയിലായിരുന്നു,
അവൻ ലീവ് കഴിഞ്ഞ് വന്നിട്ട് ആ പാവംഎലിയെ വെള്ളത്തിൽ മുക്കികൊല്ലുന്നനേരം ആ എലിവളരെ ദയനീയമായി എന്റെ മുഖത്തുനോക്കി പറയാ,
"കൊല്ലാനായിരുന്നെങ്കിൽ എന്തിനാണ് രണ്ടുനാൾ എന്നെ ഈ എലിപ്പെട്ടിയിൽ ഇരുത്തി മരിക്കാൻ സമയമായിട്ടില്ലാഎന്ന് മോഹം നൽകിയത്, അന്നെയെന്നെ കൊല്ലായിരുന്നില്ലെ.''
എന്നുള്ള ആ ചോദ്യത്തിനുമുന്നിൽ എനിയ്ക്ക് മറുപടിയില്ലായിരുന്നു.
ശുഭം.
- ബ്രീജൂസ്.
എഴുത്തുകാരനെ കുറിച്ച്

ബ്രീജേഷ്.ജീ.കൃഷ്ണൻ, ബാറിലേകൗണ്ടറിൽ ജോലിനോക്കുന്നു, മലപ്പുറം ജില്ലയിൽ എടപ്പാളിലാണു ജനിച്ചതും വളർന്നതും, പഠിച്ചത് തുയ്യം GLP, തുയ്യംവിജയായുപിയിലും, എടപ്പാൾഗവൺമെറ്റ് ഹൈസ്കൂളിലും, പട്ടാമ്പി ശ്രീനീലകണ്ഠ ഗവർമെന്റകോളേജിൽ പ്രിഡിഗ്രിയും, കുന്ദംകുളം ഐടിസിയിലേ A/C കോഴ്സ്കഴിഞ്ഞ് കോയമ്പത്തൂർ വിന്റർ എയർകണ്ടിഷൻ കമ്പനിയിലേ രണ്ടുവർഷട്രെയിനിങ് കഴിഞ്ഞു, അച്ഛൻ കനറാബാങ്കിൽ ഓഫീസർആയിരുന്നു, എക്സ്മിലിട്ടിറിയുമാണ്,
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login