ഇരക്ക് പറയുവാനുള്ളത്
- Poetry
- LinishLal Madhavadas
- 26-Oct-2017
- 0
- 0
- 1251
ഇരക്ക് പറയുവാനുള്ളത്

അരുതു കാട്ടാളാ..,,യെന്നു ഞാൻ പറയില്ലാ
അബലയെന്നൊരു വാക്കുചൊല്ലി- കരയില്ലാ
കരുണ യാജിക്കുവാൻ നിൻസവി-
ധേയണയില്ലാ
നിഴല്‍ മറക്കുള്ളിലിനി മൗനംധരി -
ക്കില്ലാ
ഇരയായിരുന്നു ഞാനിന്നലെ.....,,
നിൻ വിഷച്ചൂടേറ്റു ഹൃദയം നിലച്ച
നാൾ
കനവിലും കരളിലും പെരുമഴ -
ക്കാലം
നിൻ മൊഴിയമ്പാൽ മനംനൊന്ത
കാലം
എൻചാരെ ചേര്‍ന്നു നീ...,,കൂറുര- ചെയ്തനാൾ.....,,
നിൻ മനമെന്തന്നറിന്നറിയുന്നു
ഞാനിന്ന്
ഗുണമേറും പക്ഷമതു പണമേറും പക്ഷം
നീയുമാ പക്ഷമെന്നറിയുന്നു സോ-
ദരാ
വാക്കുകള്‍ തീയായി വർക്ഷിച്ച തൂലികാ .......,,
എന്തേ മറന്നു.....,എന്നെ മറന്നൂ.....?
വിശുദ്ധന്റെ വേദന ചൊല്ലി നീ തേങ്ങുമ്പോൾ
കാണാത്തതെന്തേ....യി...,കരൾ വെന്ത പക്ഷിയെ
അരുതു കാട്ടാളാ....,,യെന്നുഞാന്‍
പറയില്ലാ
അബലയെന്നൊരു വാക്കുചൊല്ലി-
കരയില്ലാ
കരുണയാജിക്കുവാൻ നിൻ സവി-
ധേയണയില്ലാ
നിഴല്‍ മറക്കുള്ളിലിനി മൗനംധരി -
ക്കില്ലാ
- ലിനിഷ് ലാൽ മാധവദാസ്
എഴുത്തുകാരനെ കുറിച്ച്

ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login