പോത്ത്
- Stories
- EG Vasanthan
- 23-Oct-2017
- 0
- 0
- 1499
പോത്ത്

രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ചെറുതായൊരു നെഞ്ചുവേദന. കുറേശ്ശെ വിയര്‍ക്കുന്നുണ്ടോ എന്നൊരു തോന്നലും.
''ആശുപത്രിയില്‍ പോണോ?'' പേടിയും പരിഭ്രമവും കണ്ട് ഭാര്യ ചോദിച്ചു.
മരിക്കാന്‍ പോകയാണോ എന്നൊരു ഭയം മനസ്സിനെ അലട്ടിയെങ്കിലും അയാള്‍ പറഞ്ഞു:
''വലിയ കുഴപ്പം തോന്ന്ണില്ല. ഗ്യാസ് മേല്പ്പോട്ട് കേറ്യേതാകും''.
''എന്നാല്‍ കടുപ്പത്തില്‍ ഇത്തിരി ജീരകവെള്ളം കുടിച്ചാല്‍ മതി''. അതും പറഞ്ഞ് ഭാര്യ അടുക്കളയിലേക്കു നീങ്ങി. കടും മഞ്ഞ നിറത്തിലുള്ള ജീരകവെള്ളവുമായി അവള് അരികിലെ ത്തിയപ്പോള്‍ അയാള്‍ നെഞ്ചുഴിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
ജീരകവെള്ളം ചൂടോടെ കുടിച്ചപ്പോള്‍ തെല്ലൊരാശ്വാസം തോന്നി. നെഞ്ചുവേദന പതുക്കെ കുറഞ്ഞുവന്നു. പിന്നെ കുറച്ചു നേരമങ്ങനെ നീണ്ടുനിവര്‍ന്നു കിടന്നപ്പോള്‍ ക്ഷീണവും മാറിക്കിട്ടി. രാത്രി സുഖമായി ഉറങ്ങുകയും ചെയ്തു.
പതിവുപോലെ അയാള്‍ അഞ്ചുമണിക്ക് എഴുന്നേറ്റ് മുന്‍വശത്തെ വാതില്‍ തുറന്നു. നേരം വെളുത്തുവരുന്നതേയുള്ളു. മങ്ങിയ വെളിച്ചത്തില്‍ ആ കാഴ്ച്ച കണ്ട് അയാള്‍ ഞെട്ടിവിറച്ചു.
ഒട്ടും ചടവില്ലാത്ത ഒരു പോത്ത് വീടിന്റെ മുറ്റത്തു നില്ക്കുന്നു. അത് നന്നായി അണയ്ക്കുന്നുണ്ടായിരുന്നു. ഒരു നീണ്ട കയര്‍ പോത്തിന്റെ പുറത്തു കിടപ്പുണ്ട്.
തൊട്ടപ്പുറത്തെ വീട്ടിലെ നായ രണ്ടു തവണ ഓരിയിട്ടു. മാറിപ്പോയ നെഞ്ചുവേദന തിരിച്ചെത്തിയപോലെ അയാള്‍ക്കപ്പോള്‍ തോന്നി. മേലാകെ വിയര്‍ത്തൊഴുകി. വല്ലാത്ത തളര്‍ച്ചയും അനുഭവപ്പെട്ടു.
പോത്തിന്റെ പുറത്ത് ആരെങ്കിലുമുണ്ടോ? അയാള്‍ സൂക്ഷിച്ചു നോക്കി. കയറും കയ്യില്‍ പിടിച്ച് തടിച്ചൊരു രൂപം പതുക്കെ തെളിഞ്ഞുവരുന്നതായി തോന്നി. യാത്ര പറയേണ്ട സമയം അടു ത്തെത്തിയതായി അയാള്‍ കരുതി. ആവുന്നത്ര ഉറക്കെ നിലവിളിച്ചെങ്കിലും ആ നിലവിളി ഇത്തിരിപോലും പുറത്തേക്കെത്തിയില്ല.
പെട്ടെന്നാണ് വലിയൊരു ആരവത്തോടെ ഒരു ഓട്ടോറിക്ഷ ഗേറ്റിനു മുന്നില്‍ സഡന്‍ബ്രേക്കിട്ടു നിര്‍ത്തിയത്. അതിനകത്തുനിന്ന് കുരുക്കിട്ട കയറുകളുമായി മൂന്നു കാലന്മാര് പുറത്തേക്കു ചാടുന്നതുകണ്ട് അയാള്‍ ഞെട്ടി. അവരെക്കണ്ട് കിഴക്കേ വേലി പൊളിച്ച് പോത്ത് ജീവനുംകൊണ്ട് പാഞ്ഞു.
പിന്നാലെ ആ മൂന്നു കാലന്മാരും!
- ഇ.ജി. വസന്തന്
എഴുത്തുകാരനെ കുറിച്ച്

ഇ.ജി. വസന്തന് തൃശൂര്‍ ജില്ലയിലെ മതിലകത്ത് ജനനം. പാപ്പിനിവട്ടം എ.എം.എല്‍.പി സ്കൂള്‍, മതിലകം സെന്റ് ജോസഫ്സ് ഹൈസ്കൂള്‍, നാട്ടിക എസ്.എന്‍. കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, മൂത്തകുന്നം എസ്.എന്‍.എം ട്രെയിനിങ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. പനങ്ങാട് ഹയര്‍ സെക്കന്ററി സ്കൂളിലെ മുന്‍ പ്രധാന അധ്യാപകന്. ബാലയുഗം, മലര്‍വാടി എന്നിവയില്‍ ചിത്രകഥകള്‍ വരച്ചു. വീക്ഷണം, കേരളശബ്ദം, കുങ്കുമം, നാന, മലയാളനാട്, നര്‍മദ,
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login