പ്രണയം

നീയെന്ന പ്രണയം
.................................................
മിഴികളില്‍
നിറദീപമായി
പൊഴിയുമൊരു പ്രണയമെ,
നിന് പുഞ്ചിരിയില്‍
വിടര്‍ന്നൊരു പൂക്കളാണ് നാം.
ഇനിയുമെത്ര നാളുകള്‍
നാം ഒന്നായി പോയിടും.
അറിയാതെ പോകയാം
മനസ്സിനുള്ളില്‍ തെളിയുമീ
ചിന്തകള്‍ പലതും.
ഒത്തുചേരുവാന്‍ നാം
ഒത്തിരി നാളുകള്‍ കാത്തിരിന്നുവോ.
മഴവില്ലു തെളിയുമീ
ഹൃദയത്തിനുള്ളില്‍
മഴയെന്ന പ്രണയമായി
പെയ്തിടുന്നു നാം.
കൂട്ടിച്ചേര്ത്തഴുതാന്
വാക്കുകളിലെവിടെയോ
നാം മറന്നു പോകുമാ
വേദനകള്‍ പലതുണ്ടാകും.
മറക്കാതെ സൂക്ഷിക്കാന്‍
പ്രണയത്തിന് പുതുമഴകള്‍
മാത്രമാണ് നിന്റെയും എന്റെയും
ഹൃദയത്താളുകളില്‍.
**************************************
സജി ( P Sa Ji O )
എഴുത്തുകാരനെ കുറിച്ച്

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login