ഗന്ധർവവീണ
- Poetry
- Aswathy Vadakel
- 17-Jun-2020
- 0
- 0
- 1709
ഗന്ധർവവീണ

ഗന്ധർവ വീണ
പാലമരപൂക്കൾ ചിരിക്കാത്ത,
വാകപ്പൂവാസന വീശാത്ത,
മഞ്ഞുതുള്ളികൾ ചുംബിക്കാത്ത,
ഈ ഇടവഴികളിലൂടെ,
ഞാൻ ഇന്നും തിരയുന്നു
രാത്രിയുടെ മൂന്നാം യാമത്തിൽ,
ദേവലോകം മറന്നു ഭൂമിയൽ പതിച്ച,
ഗന്ധർവതാരകം നടന്ന വഴിയേ,
നാലകത്തേ തേവരു
പൂനിലാവായി വഴി കാട്ടുന്നു
ഈ വൃച്ചികമാസ തണുപ്പിൽ,
രാത്രിയുടെ മൂന്നാം യാമത്തിൽ,
ഭൂമിയൽ പതിച്ച ഗന്ധർവതാരകം
ആ വിരലാൽ വീണ മീട്ടുന്നത് കേൾക്കാൻ
ഇന്നും ഞാൻ കാതോർക്കുന്നു.......
അശ്വതി വടക്കേൽ
എഴുത്തുകാരനെ കുറിച്ച്

My words and drawings will tell you more about me
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login