സൗഹൃദം
- Stories
- ശ്രീജിത്ത്.കെ. മായന്നൂർ | Sreejith K Mayannur
- 27-Mar-2019
- 0
- 0
- 1415
സൗഹൃദം

അവളുടെ നേരെയോങ്ങിയ കൈകൾക്ക് കാഠിന്യം കൂടുതലായിരുന്നു. എന്തിനെന്നോ ഏതിനെന്നോ അറിയാതെ വന്നുകയറിയ ദേഷ്യത്തിൽ അവന്റെ മനസ്സ് യാന്ത്രികമായി ചലിച്ചു. ഉരുണ്ട കണ്ണുകളിൽ തീഷ്ണത വരുത്താൻ അവളും മടിച്ചില്ല. ആ കണ്ണുകളിലെ തീജ്വാലകൾക്ക് അവനെ ചുട്ടെരിക്കാനുള്ള ചൂടുണ്ടായിരുന്നു. ഒരുമിച്ചു കളിച്ചു ചിരിച്ചു നടന്നവർ കലികൊണ്ടപ്പോൾ കാർമേഘം പോലെയായി ആ അന്തരീക്ഷം.
ചില വാക്കുകൾ അവളെ അലോസരപ്പെടുത്തിയിരുന്നു. അതൊഴിവാക്കാൻ അവൻ ശ്രമിച്ചിരുന്നുമില്ല. കൈവിട്ട സംസാരം കൈവിട്ടുപോകുമെന്നു ഇരുവരും കരുതികാണില്ല. ഒരേ ക്ലാസിലെ ഒരേ കമ്പ്യൂട്ടറിൽ ഒരുമിച്ചിരുന്നു പ്ലാൻ വരച്ചപ്പോഴും ആ സൗഹൃദത്തിന്റെ പ്ലാൻ മുഴുവനായി തെറ്റുകയായിരുന്നു. വൈകുന്നേരത്തെ ബസ്സ് യാത്രയിൽ വാട്സാപ്പിലെ സ്റ്റാറ്റസ് പേജിൽ ദേഷ്യമൊതുക്കാൻ ഇരുവരും ശ്രമിച്ചു. ദേഷ്യം മാത്രമേ തീർന്നിരുന്നുള്ളൂ. അവനു വിഷമമുണ്ടായിരുന്നു. അവൾക്കാണേൽ അതിലേറെ വിഷമമുണ്ടായിരുന്നു.
അവന്റെ വിഷമം ആ മനസ്സിൽ പുകഞ്ഞു കൊണ്ടിരുന്നു. അവളുടെ വിഷമം ആ ഹൃദയത്തിലെ മിടിപ്പുകളായി ഉതിർന്നു. അവന്റെ വിഷമം മാറാൻ അലമാരക്കുള്ളിലെ തുണികൾക്കിടയിലൊളുപ്പിച്ച കഞ്ചാവുബീഡി മതിയായിരുന്നു. പക്ഷെ അവളുടെ വിഷമം മാറാൻ ഒരു ബ്ലേഡുകൊണ്ട് കൈയിലെ ഞരമ്പിൽ നീട്ടിയൊരു വര തന്നെ വേണ്ടി വന്നു.
( Sreejith k mayannur
ശ്രീജിത്ത് കെ മായന്നൂർ )
എഴുത്തുകാരനെ കുറിച്ച്

ഹൊറർ നോവലിസ്റ്റ്. തൃശൂർ ജില്ലയിലെ അതിർത്തി ഗ്രാമമായ മായന്നൂരിൽ ജനിച്ചു. മാധവൻ രാധ ദമ്പതികളുടെ മൂന്നാമത്തെ മകൻ. നാലാം ക്ലാസ് വരെ മായന്നൂർ സെന്റ് ജോസഫ് എൽ പി സ്കൂളിലും തുടർന്ന് പത്താം ക്ലാസ് വരെ മായന്നൂർ സെന്റ് തോമസ് ഹൈസ്കൂളിലും പഠനം പൂർത്തിയാക്കി. പ്ലസ് ടു പഠനം ചേലക്കര ശ്രീമൂലം തിരുനാൾ ഹയർസെക്കണ്ടറി സ്കൂളിലായിരുന്നു. അതിനു ശേഷം എഞ്ചിനീയറിംങ് പഠനം ആരംഭിച്ചെങ്കിലും പാതി വഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് വാണി
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login