വേര്‍പാട്

മുറ്റത്തൊരു തെെമാവ്
കണ്ടൊരു മുത്തശ്ശി,
നാളെയെന്‍ പേരകുട്ടികള്‍ക്കായി
പൂത്തിടുമെന്നു മോഹിപ്പൂ.
കാലം പോയ യാത്രയില്‍
മാവ് പൂത്തുലഞ്ഞു.
കണ്ണേറു വീഴാതെയും
കാക്ക തട്ടി പറിച്ചു പോകാതെയും
മുത്തശ്ശി കാത്തു സൂക്ഷിച്ചു ഓരോ മാമ്പൂക്കളും.
മാമ്പഴമായി മാമ്പൂക്കള്‍ വളരും മുന്‍പെ
മുത്തശ്ശി യാത്രയായി ഇരുളറയില്‍.
വെട്ടി മുറിച്ചു മാവിനെ
മുത്തശ്ശിയെെ ദഹിപ്പിക്കാനായി.
മുത്തശ്ശിയും മാവിനെയും
വേര്‍പ്പെട്ടു പെെതല് തേങ്ങുകയാ
ഉള്ളില്‍ കരയും മൂകനിശ്വാസത്തില്.
എഴുത്തുകാരനെ കുറിച്ച്

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login