vendaa'''yudhangal

ഇനിയുമൊരു..യുദ്ധം
ഇനിയുമൊരു ബുദ്ധൻ..
ജനിക്കേണമോ..ഇവിടെ
ഞങ്ങൾക്കുവേണ്ട.
ഇനിയുമൊരു..യുദ്ധം
വേണ്ട കുരുക്ഷേത്രം
ഈ ഭാരത ഭൂമിയിൽ
നീലവാനിലായ്..
പറക്കട്ടെ..വെൺപ്രാക്കൾ
കാലമേ കൊന്നു നീ
സമാധാന..പ്രിയരെ
വെടിവച്ചിട്ടുവാ
ഗാന്ധിയപ്പൂപ്പനെ
ഞങ്ങൾക്കുവേണ്ടയുദ്ധങ്ങൾ
ഇനിയുമൊരു ബുദ്ധൻ
ജനിക്കേണമോ..ഇവിടെ
വേണമോ കൊലവിളികൾ,
വേണമോ ഹിരോഷിമ..
നാഗസാക്കികൾ..
ഇപ്പോഴും ഉരുകുന്നു
അവിടെ മനുഷ്യജന്മകൾ
എന്തിന് കൊല്ലണം
നാം നമ്മുടെ മക്കളെ
വെൺപ്രാക്കൾ..പറക്കട്ടെ
നീലവാനിലായ്.വേണ്ട
ഹിരോഷിമ നാഗസാക്കികൾ
ഉയർത്തുക..കൈകൾ
നീലാകാശത്തിലേക്ക്
പിറക്കുനീ കുഞ്ഞു സിദ്ധാർത്ഥ.
ഞങ്ങൾക്കുവേണ്ട.
ഇനിയുമൊരു..യുദ്ധം..
രാജേഷ്.സി.കെ
ദോഹ ഖത്തർ
എഴുത്തുകാരനെ കുറിച്ച്

ഞാൻ രാജേഷ് ഇപ്പോൾ ഖത്തറിൽ QPC എന്ന കമ്പനിയിൽ WORKSHOP ഇൻചാർജ് ആയി ജോലി ചെയ്യുന്നു.അച്ഛൻ സി.കെ മാധവൻ 'അമ്മ ബാലാമണി ഭാര്യാ വിജിത മകൾ ദേവി കൃഷ്ണ .ചെറുപ്പത്തിലേ കവിത പാരായണത്തിൽ താല്പര്യം ഉണ്ടായിരുന്നു .ആദ്യം ചൊല്ലിയത് ചണ്ഡാലഭിക്ഷുകി.3 ആം ക്ലാസ്സിൽ..അന്ന് ഒന്നാം സ്ഥാനം ലഭിച്ചു .പിന്നീട് ഇതുവരെ കവിത ചെറു കഥ എന്നിവയിൽ താല്പര്യം.എഞ്ചിനീയറിംഗ് മേഖലയിൽ താല്പര്യം ഉണ്ട് ടെക്നിക്കൽ ഹൈ സ്കൂൾ നന്നമുക്ക് ,പോളിടെക്‌നിക് തിര
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login