കവിയും കവിതയും
- Articles
- Amachal Hameed
- 06-Feb-2019
- 0
- 0
- 1230
കവിയും കവിതയും

കവിയിൽ നിന്ന് വ്യുല്പന്നമാകുന്ന രസശബ്ദമാണ് കവിത. രുചിക്കുന്തോറും ആസ്വാദനം വർധിക്കുന്ന ഭാഷാസാഹിത്യമാണത്. അത് വൃത്തം കൊണ്ടോ
ഗദ്യം കൊണ്ടോ സാധിക്കാവുന്ന ഒന്നല്ല.
വൃത്തത്തിൽ എല്ലാവർക്കും കവിത എഴുതാൻ കഴിയണമെന്നില്ല. എന്നാൽ താളബദ്ധതയോടെ(കവിതയ്ക്കെന്നല്ല
ഏതൊരെഴുത്തിനും താളം അതിന്റെ ഒഴുക്കും വഴക്കവുമാണ്. ) ഭാഷയെ സവിശേഷമായി അണിയിച്ചൊരുക്കാൻ
കഴിയുമെങ്കിൽ അതിനെക്കാൾ വലുതാണോ വൃത്തം ?
വൃത്തമില്ലാത്തവൻ കവിത എഴതേണ്ടതില്ലാ എന്ന തമ്പുരാൻ വാദമാണ് അതിനുപിന്നിൽ.
പദ്യത്തിൽ രചന നടത്താറുള്ളത് കവിത മാത്രമല്ല .വൈദ്യവിധികൾ പലതും പദ്യത്തിലാണ് രചിച്ചിട്ടുളളത്.പദ്യത്തിൽ എഴുതിയതു കൊണ്ട് അവയ്ക്കു കവിതയാകാൻ
കഴിയുമോ?
"ഒരു ലക്ഷ്യമുണ്ടെനിക്കൊരു ധർമ്മമുണ്ടെനി-
ക്കവരിലൊരുത്തനെ കൊല്ക.
ഒരു കാമമുണ്ടെനിക്കൊരു ലോഭമുണ്ടെനി-
ക്കൊരുവന്റെ ചോര ചൊരിക.
ഒരു ദിവസത്തിനായ് ജ്ജീവിച്ചിരിപ്പൂ ഞാ-
നൊരുവനെക്കാച്ചും ദിവസം. "എൻ വി
കൃഷ്ണവാര്യർ. ഇതിൽ എവിടെയാണ്
കവിത? ആശയ വിനിമയത്തിന്റെ സാമാന്യ വ്യവഹാരഭാഷയ്ക്കപ്പുറം
സവിശേഷമായ ഭാഷാസൗന്ദര്യം ഇതിലെവിടെ? ഒരു ഗുണ്ട റോഡിൽ ഇറങ്ങി കത്തിവീശിക്കൊണ്ട് വൃത്തത്തിൽ വെല്ലുവിളി നടത്തുന്നതല്ലാതെ ഇതിലെവിടെ കാവ്യസൗന്ദര്യം?
"കൊലകഴിഞ്ഞ്
നെഞ്ചിലെ കത്തിയൂരി
ഘാതകൻ മടങ്ങി
വഴിക്ക്
ചുവന്ന കഠാരത്തെ
കൊല്ലപ്പെട്ടവന്റെ
തടാകത്തിൽ കഴുകി. "എ അയ്യപ്പൻ.
പദ്യമല്ലാതിരുന്നിട്ടും ഭാഷ അതിന്റെ കാവ്യലഹരിയെ ആസ്വദിക്കുകയല്ലേ?
ഇതിൽ ഒരു കൊലയാളി ഭാഷാവിശേഷം കൊണ്ടല്ലേ മൂഴങ്ങുന്നത്!
ഭാവലഹരിയെയാണ് ഈ കവിത ഉല്പാദിപ്പിക്കുന്നത്.
പദ്യത്തെയോ ഗദ്യത്തെയോ കവിത
വേർതിരിക്കുന്നില്ല.
മറ്റു രചനയിൽ നിന്ന് കവിതയെ വേർതിരിക്കുന്നത് ,ഭാഷ സാധാരണ വ്യവഹാരമൊഴിയിൽ നിന്ന് സവിശേഷമായ മൊഴിയാകുമ്പോഴാണ്.
ആമച്ചൽ ഹമീദ്.
എഴുത്തുകാരനെ കുറിച്ച്

കവിതകളും നിരൂപണങ്ങളുമായി ഓൺലൈൻ സാഹിത്യമേഘലയിൽ സജീവം. കൂടുതൽ വിവരണം ഉടൻ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login