നാത്തൂൻ
- Stories
- Sudhi Muttam
- 08-Oct-2017
- 0
- 0
- 2002
നാത്തൂൻ

" ബൈക്ക് സ്റ്റാർട്ട് ചെയ്ത് കടയിലേക്ക് പോകാനായി ഒരുങ്ങുമ്പോഴാണു പിന്നിൽ നിന്നും ഒരു വിളി
"" ഏട്ടാ ""
പിന്തിരിഞ്ഞു നോക്കിയപ്പോൾ വീട്ടിലെ എന്റെ പാര.അനിയത്തി
"" നിന്നോട് ഞാൻ പലവട്ടം പറഞ്ഞട്ടില്ലെ എവിടെങ്കിലും പോകുമ്പോൾ പിന്നിൽ നിന്നും വിളിക്കരുതെന്ന്.എത്ര പറഞ്ഞാലും മനസ്സിലാവില്ലേ നിനക്ക്""
"" സോറി ഏട്ടാ.എനിക്ക് മീനൂന്റെ വീട് വരെ ഒന്നു പോകണം""
അവൾക്കറിയാം എനിക്ക് മീനൂനെ ഇഷ്ടമാണെന്ന്.അനിയത്തിയുടെ അടുത്ത കൂട്ടുകാരി ആണ്
ഇവളോട് ഞാൻ പലവട്ടം പറഞ്ഞിട്ടുളളതാ എന്റെ ഇഷ്ടം അവളോടൊന്ന് പറയാൻ
കാര്യം പറയണമെങ്കിൽ ചിലവ് ചെയ്യണമെന്നവൾ പറയും.അതൊക്കെ ഏറ്റെന്നു പറഞ്ഞാലും അവൾ പറയില്ല
ചിലപ്പോഴൊക്കെ മീനൂന്റെ നോട്ടം കാണുമ്പോൾ ഇഷ്ടം ആണെന്ന് തോന്നിയട്ടുണ്ട്.പക്ഷേ നേരിട്ട് പറയാനൊരു മടി
അനിയത്തിയെ പിന്നിലിരുത്തി മീനൂന്റെ വീട്ടിൽ കൊണ്ട് ചെന്ന് വിട്ടു
അവിടെ ചുറ്റിയടിക്കാൻ നിന്ന എന്നെയവൾ പെട്ടന്ന് തന്നെ പറഞ്ഞു വിടാൻ ഭാവിച്ചു
എന്റെ ദയനീയമായ മുഖഭാവം കണ്ടവൾ കുറച്ചു ടൈം നിൽക്കാൻ അനുവദിച്ചു
മീനു ഇറങ്ങി വന്നു അവളെ കൂട്ടി കൊണ്ട് പോകുമ്പോൾ എന്നെ തിരിഞ്ഞൊന്ന് നോക്കിയട്ട് ഒരു പുഞ്ചിരി സമ്മാനിച്ചു
സ്വർഗ്ഗം പിടിച്ചടക്കിയ സന്തോഷത്തോടെ ഞാൻ തിരിച്ച് പോന്നുപോന്നു
വീട്ടിൽ എനിക്കൊരു നല്ല കല്യാണ ആലോചന ബ്രോക്കർ കൊണ്ട് വന്നു
അവളുടെ വിവാഹം കഴിഞ്ഞു മതിയമ്മേ എന്റെ വിവാഹമെന്ന് അമ്മയോട് പറഞ്ഞെങ്കിലും ഒരു രക്ഷയുമില്ല
അമ്മ എടുത്ത തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല
ഒടുവിൽ ഞാനെന്റെ പാരയുടെ തന്നെ സഹായം തേടി
അവൾക്ക് ഒരാളെ ഇഷ്ടം ആണ്. അത് അമ്മയുടെ അടുത്ത് പറഞ്ഞിട്ട് ഞാൻ സമ്മതം വാങ്ങി നൽകണമെന്ന്
ഒടുക്കം ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയായി എന്റേത്
അമ്മയുടെ അടുത്ത് അനിയത്തിയുടെ വിഷയം അവതരപ്പിച്ചപ്പഴേ അമ്മ സമ്മതം മൂളിയത് കണ്ട് ഞാൻ അമ്പരന്നു
പിന്നിലൊരു അമർത്തിയ ചിരി കേട്ടപ്പഴേ എനിക്ക് മനസ്സിലായി അനിയത്തി എനിക്കിട്ട് പണി തന്നത് ആണെന്ന്
പിറ്റേ ദിവസം തന്നെ അമ്മ അനിയത്തിയെയും കൂട്ടി എന്നെ പെണ്ണ് കാണിക്കാൻ കൊണ്ട് പോയതേ ഞാനൊന്ന് ഞെട്ടി.
മീനൂന്റെ വീട്ടിലേക്കാണ് ഞങ്ങൾ ചെന്നത്
കുറച്ചു കഴിഞ്ഞപ്പോൾ ചായയുമായി മീനൂട്ടി വന്നു
ചായ എനിക്ക് തരുന്നതിനിടയിൽ അവളൊന്ന് പുഞ്ചിരിച്ചു
ഇവനു മോളെ ഇഷ്ടം ആണെന്ന് മാളു(അനിയത്തി) എന്നോട് പറഞ്ഞിരുന്നു.അതുകൊണ്ട് ഇവനെ ഒന്നും അറിയിക്കാതെ കൂടെ കൂട്ടിയത്
ഞാൻ സ്നേഹത്തോടെ മാളൂനെയൊന്ന് നോക്കി.
മധുര സ്വപ്നത്തിൽ ഇരുന്ന എന്നെ അമ്മയുടെ ശബ്ദം ആണ് ഉണർത്തിയത്
"" ടാ മീനൂനെ നമ്മൾ കൊണ്ട് പോകുമ്പോൾ മാളൂനെ ഇവിടേക്ക് കൊടുക്കുന്നു.മീനൂന്റെ ആങ്ങള മനൂനു മാളൂനെ ഇഷ്ടം ആണ് ""
സത്യം പറഞ്ഞാൽ ആരും എന്നെ ഒന്നും അറിയിച്ചില്ലായിരുന്നു
മീനൂനോട് സംസാരിച്ചപ്പോൾ കാര്യങ്ങൾക്ക് കുറച്ചു കൂടി വ്യക്തത കിട്ടിയത്
മനുവേട്ടനും മാളുവും തമ്മിൽ ഇഷ്ടം ആയിട്ട് ഒരുപാട് നാളായി
എനിക്കും ഏട്ടനെ ഇഷ്ടമായിരുന്നു.പറയാനൊരു മടി.മാളൂട്ടി പറഞ്ഞാണു ഞാനറിഞ്ഞെ ഏട്ടനും എന്നോട് ഇഷ്ടം ഉണ്ടെന്ന്.അവളാണു എന്റെ വീട്ടിലും അവിടുത്തെ അമ്മയോടും കാര്യങ്ങളെല്ലാം പറഞ്ഞത്.
പരസ്പരം അറിയാമെന്ന് ഉളളത് കൊണ്ട് എല്ലാം എളുപ്പമായി
പിന്നെ ഞങ്ങൾ തമ്മിൽ നാത്തൂൻ പോരില്ല.നിറഞ്ഞ സ്നേഹം തന്നെയാണ്
വീട്ടിൽ വരുന്ന പെണ്ണും ചെക്കന്റെ വീട്ടിലുളളവരും പരസ്പരം അംഗീകരിച്ചാൽ തീരാവുന്നതേയുളളൂ എല്ലാ വീട്ടിലെയും പ്രശ്നങ്ങൾ
പരസ്പരം വിശ്വാസത്തോടും വ്യക്തമായ ധാരണയോടും കൂടി ജീവിച്ചാൽ ദാമ്പത്യം മനോഹരമായി തീരും
ദൈവമേ ജീവിതം മൊത്തം സാഹിത്യം കേൾക്കേണ്ടി വരുമെങ്കിലും ഇഷ്ടം തോന്നിയ പെണ്ണിനെ വിവാഹം കഴിച്ചു കൂടെ കഴിയുന്ന സുഖമൊന്ന് വേറെ തന്നെയെന്ന് ഞാൻ മനസ്സിൽ കരുതി
മീനൂനോട് മനസ്സിൽ തോന്നിയത് പറഞ്ഞില്ല
കാരണം അവളൊരു എഴുത്തുകാരി കൂടി ആണ്
ഇനി എന്നെ കുറിച്ച് വല്ല കഥയെഴുതി പോസ്റ്റിയാലോന്ന് വിചാരിച്ചു"
- സുധി മുട്ടം
എഴുത്തുകാരനെ കുറിച്ച്

will update shortly
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login