സമൂഹ മാധ്യമവും സമൂഹ വിമർശനവും
- Articles
- Amachal Hameed
- 05-Feb-2019
- 0
- 0
- 1264
സമൂഹ മാധ്യമവും സമൂഹ വിമർശനവും

പ്രശസ്തനായ റോമൻ ചിന്തകൻ
സിസറോ പറയുന്നത് " വിശർനം നേരിടാത്ത ഒരാൾ ലോകം എന്തെന്നറിയാതെ മരിച്ചു പോകുന്നു എന്നാണ് .
വിമർശനം അഥവാ നിരൂപണം
ഗുണദോഷ വിചാരണയുടെ ദാർശനീക
സൗന്ദര്യമുള്ള കലാസിദ്ധാന്തമാണ് .
കൊടുക്കുന്നവനെക്കാൾ രുചിക്കുന്നവനാണ് കലയുടെ അടിയാഴമളക്കുന്നത് .
മറ്റേതു മേഖലയിലെക്കാളും അതിവിപുലമായ എഴുത്തിടമാണ്
സാമൂഹിക മാധ്യമം.ഇവിടം സർവ്വത്ര സ്വതന്ത്രമാണ് .ഓരോരുത്തരുടെയും
സ്വയം പ്രസിദ്ധീകരണ കമ്പനിയാണിവിടം . പരിശോധകരില്ല , ചവറ്റുകൊട്ടയില്ല .വായനക്കാരെ വിരുന്നുകാരപ്പോലെ ക്ഷണിച്ചു വരുത്താം വഴിയിൽ കാണുന്നവർക്കും
വായിക്കാനിട്ടു കൊടുക്കാം .
എഴുത്തിന്റെ വലിയ സമൂഹം എന്നപോലെ തന്നെ വിമർകരുടെയും
വലിയ ഇടമാകേണ്ടതാണ് പക്ഷേ.....
വിശന്നു വരുന്ന വഴിയാത്രക്കാരല്ല കൊടുക്കുന്നതിനെ തൃപ്തിയോടെ തിന്നിട്ടു നന്ദി പറഞ്ഞു പോകാൻ എന്ന വിവേകം കൊടുക്കുന്നവനുണ്ടാകണം .
ക്ഷണം സ്വീകരിച്ചു വരുന്നവർ ഭക്ഷിച്ച
ശേഷം ചിലർ അതിഥി മര്യാദയാൽ കൃതജ്ഞത പറയും
ചിലർ മൗനം പാലിക്കും .ചിലർ കുറ്റമുണ്ടെങ്കിൽ ഇത്തിരി കുറ്റം പറയും.
തന്നതിനെ തിന്നിട്ടു നന്ദിയോടെ പൊയ്ക്കോണം എന്നു അതിഥിയോട്
പറയാൻ ആതിഥേയന് ഒരു
അവകാശവുമില്ല .കാരണം അയാൾ ക്ഷണിച്ചിട്ടാണ് വന്നത് .
അല്ലെങ്കിൽ , അനാഥമായി വഴിയിൽ കിടന്നതിനെ വഴിപോക്കൻ ഭക്ഷിച്ചാൽ
കൊള്ളാമെങ്കിൽ നാല് നല്ലത് പറയും.
മോശമെങ്കിൽ ചിലപ്പോൾ കാർക്കിച്ചു തുപ്പും .തുപ്പുന്നവനെ തിരഞ്ഞെടുത്ത് തല്ലുന്നതിനെക്കാൾ നല്ലത് വഴിയിൽ മുതലാളിമാരുടെ കൊതിപ്പൊതികൾ
കൊണ്ടിടാതിരിക്കുയല്ലേ നല്ലത് ?
വാസ്തവത്തിൽ പലതും പലരുടെയും എഴുത്ത് മൂത്ത കൊതികൾ മാത്രമാണ്
പലപൊതിയിലും കണ്ടു വന്നിടാറുള്ളത്
എന്ന സത്യമാണ് ആദ്യം തിരിച്ചറിയേണ്ടത് .
ഭക്ഷിക്കുന്നവനെക്കാൾ സഹിഷ്ണുത കൊടുക്കവനാണ് വേണ്ടതെന്ന സാമാന്യ മര്യാദ പോലും മറക്കുന്ന ഇത്തരം സാഹിത്യ മുതലാളിമാർ
നവ മാധ്യമത്തിന്റെ ജനാധിപത്യമാണെന്നുകൂടി അംഗീകാരം നേടിയിരിക്കുന്നൂ എന്ന ഒഴിവാക്കാനാവാത്ത ദുരന്തവും
ഒരു വൈരുദ്ധ്യാത്മക സൗന്ദര്യമാണ് !
എലിക്കാട്ടം പെറുക്കി എള്ള് വില്ക്കുന്ന കുറെ കവികളും കഥാകാരന്മാരും സമൂഹ മാധ്യമത്തിന്റെ മൈതാനത്തിൽ
വില്പനയ്ക്കു വയ്ക്കുമ്പോൾ 'എള്ളുതന്നെ എള്ളുതന്നെ ' എന്നു പറഞ്ഞു അതിന്റെ മിനുപ്പും കൊഴുപ്പും വർണ്ണിക്കുന്ന "അളിയൻ വിശകലന വിശാരദന്മാർ "വിശേഷിച്ച് സമൂഹമാധ്യമത്തിലെ വിമർശന സാഹിത്യത്തിന് അലങ്കാരമാകുന്നതിന്റെ അപമാനം
ഈ വലിയ എഴുത്തിടത്തിന്റെ മറുവശം
എന്നു സമാധാനിക്കാനുള്ള ഇടംകൂടിയാണിവിടം എന്ന് നെടുവീർപ്പിന്റെ നിർവൃതിയിൽ ഹാ നവമാധ്യമമേ നിന്റെ ജനാധിപത്യം എത്ര മഹോന്നതം എന്നും പ്രാർത്ഥിക്കാം .
ആമച്ചൽ ഹമീദ് .
എഴുത്തുകാരനെ കുറിച്ച്

കവിതകളും നിരൂപണങ്ങളുമായി ഓൺലൈൻ സാഹിത്യമേഘലയിൽ സജീവം. കൂടുതൽ വിവരണം ഉടൻ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login