പ്രണയാതുരം

ചിതറിയൊളിക്കുമോര്മ്മതുമ്പിലൊരു
ചെറുകണങ്ങളായി വീണൊഴുകി
നീയെന്ന സത്യത്തിന് കണികകള്‍.
എന്തു പറയുവാനായി മൊഴിഞ്ഞുവോ
അതെന് മൗനത്തിന് കൂടെയൊഴുകി.
പറയാന്‍ മറന്നതാണോ
കേള്‍ക്കാന്‍ കഴിയാത്തതാണോ
എന്നറിയാതെ ഭ്രമിച്ചു നില്പ്പൂ നാം.
ചൂടാതെ കൊഴിയും പൂക്കളില്‍
ഇതളുകളായി നാമിരുവരും.
എന്തിനായി മൗനത്തിന് കൂടിലൊളിക്കും
പക്ഷിയായി മാറി നീ.
പതിയെ പറയുമൊരു വാക്കിനായി
പടിവാതില്‍ തുറന്നൊരു
ഇളംകാറ്റായി വീണ്ടുമോര്മ്മകള്.
എഴുത്തുകാരനെ കുറിച്ച്

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login