വാകമരം

നമ്മളാദ്യം കണ്ടുമുട്ടിയ
വാകമരചുവട്ടില്‍ ഇന്നും പൂത്തുലയുന്നു
പ്രണയത്തിന് നനവാര്‍ന്ന പൂക്കള്‍.
സഖി നിന് പ്രണയത്തോളം
ഞാനറിഞ്ഞ പ്രണയനാളുകള്‍
ഇനിയെന്നില്‍ നിറയുകയില്ല.
വേനല്‍പ്പൂക്കള്‍ വാകമരച്ചില്ലകളില്‍
വീണു നിറഞ്ഞപ്പോള്‍ മഴയെന്ന
സ്നേഹസാന്ത്വനമായി നിന്നില്‍
അലിഞ്ഞു വീണതല്ലെ ഞാന്‍.
വസന്തത്തിന് പ്രണയ പൂക്കള്‍
നിന്നിലടര്ന്നു വീണപ്പോഴും
കാറ്റായി കവര്‍ന്നെടുത്തു
പോയതൊരു സ്വപ്നങ്ങളായി
മറവിയെന്ന കൂടിനുള്ളിലടച്ചു നാം.
ഇനിയും പൂക്കട്ടെ ആ വാകമരം
കൊഴിയട്ടെ പൂക്കള്‍,
പ്രണയം നഷ്ടപ്പെടാത്ത സ്വപ്നങ്ങളില്‍
എരിഞ്ഞു തീരും മുന്‍പെ
യാഥാര്‍ത്ഥ്യമായി നിറയട്ടെ
നാം കണ്ട പ്രണയനാളുകള്‍.
എഴുത്തുകാരനെ കുറിച്ച്

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login