ambilimamanum .....ammayum

അമ്പിളിമാമനും ....അമ്മയും
അമ്മതന്ന മാമുവിലെന്നും
അമ്പിളിമാമൻ തൻ,
നിലാവാണ് സോദരെ.
എന്റെവീടിന്റെ,
കുന്നിൻചെരുവിലായ്,
അമ്പിളിമാമൻ ചിരിച്ചു ..
നിന്നീരുന്നു 'അമ്മ മാമു
കൂട്ടികുഴക്കുമ്പോൾ
തൈരുപോലതിൽ
നിലാവും കുഴയുന്നു
അമ്മപിന്നതിൽ സ്നേഹം
കുഴക്കുന്നു ..അമ്പിളിമാമൻ
കണ്ടുചിരിക്കുന്നു
അമ്മയോളം സ്നേഹം
മക്കൾക്കുണ്ടെങ്കിൽ
ആറ്റിലെ വെള്ളം
മേലേക്കാണത്രെ,
അമ്പിളിമാമൻ,
പൊട്ടിച്ചിരിക്കുന്നു.
എത്രമക്കളെ മാമൂട്ടിച്ചു
ഞാൻ...ദൈവമേ..
മാതാപിതാക്കൾപോൽ
ഗുരുവും പ്രകൃതിയും ... വന്ദിച്ചീടണം........ .
ദൈവം പോൽ.... മക്കളെ .
അമ്പിളിമാമൻതൻ,
നിലാവും അമ്മതൻ,
സ്നേഹവും മാമുവിൽ,
ചേർന്നാലത് ,
പാലാഴികടഞ്ഞ,
അമൃതാണ് ദൈവമേ..
അമ്മതന്ന മാമുവിലെന്നും,
അമ്പിളിമാമൻ തൻ,
നിലവുണ്ടെന്റെ സോദരെ.
എന്റെവീടിന്റെ,
കുന്നിൻചെരുവിലായ്,
അമ്പിളിമാമൻ ചിരിച്ചു ...
നിന്നീരുന്നു.
രാജേഷ്.സി.കെ
ദോഹ ഖത്തർ
എഴുത്തുകാരനെ കുറിച്ച്

ഞാൻ രാജേഷ് ഇപ്പോൾ ഖത്തറിൽ QPC എന്ന കമ്പനിയിൽ WORKSHOP ഇൻചാർജ് ആയി ജോലി ചെയ്യുന്നു.അച്ഛൻ സി.കെ മാധവൻ 'അമ്മ ബാലാമണി ഭാര്യാ വിജിത മകൾ ദേവി കൃഷ്ണ .ചെറുപ്പത്തിലേ കവിത പാരായണത്തിൽ താല്പര്യം ഉണ്ടായിരുന്നു .ആദ്യം ചൊല്ലിയത് ചണ്ഡാലഭിക്ഷുകി.3 ആം ക്ലാസ്സിൽ..അന്ന് ഒന്നാം സ്ഥാനം ലഭിച്ചു .പിന്നീട് ഇതുവരെ കവിത ചെറു കഥ എന്നിവയിൽ താല്പര്യം.എഞ്ചിനീയറിംഗ് മേഖലയിൽ താല്പര്യം ഉണ്ട് ടെക്നിക്കൽ ഹൈ സ്കൂൾ നന്നമുക്ക് ,പോളിടെക്‌നിക് തിര
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login