കേരളം എങ്ങോട്ട്

മലയിൽ കയറുന്ന ഭ്രാന്തൻ,
അൽപം വിവശനായി നിന്നു.
പിന്നെ ഇഴഞ്ഞവൻ കയറി -
ചൊല്ലി മലനാടിനെന്തൊരു ഭംഗി.
ഉരുട്ടി കയറ്റിയ കല്ലുകൾ..
താഴെ തവിടത് പോലെ കിടപ്പു.
ഇളകാതിരിക്കുമാ പാറയിൽ,
ഭ്രാന്തൻ ഇളക്കിചിരിച്ചങ്ങിരുന്നു.
ഉച്ചയായോ എന്നുറക്കെ -
ഭ്രാന്തൻ ആദിത്യനോടായ് ഉരച്ചു.
ഉച്ചിയിൽ നിൽക്കുന്ന സൂര്യൻ,
ഭ്രാന്തനെ കണ്ടു ചിരിച്ചു.
നാട് നശിക്കുന്നു ഭ്രാന്താ -
ജീവിതം വേണേൽ കേറിവാ..
മലയിൽ കയറി ആ ഭ്രാന്തൻ,
ഇളകി ചിരിച്ചങ്ങിരുന്നു.
ഇടതു കാലിലെ വിഴുപ്പ്
വലതുകാലിലെകാക്കി
മലയിൽ കയറുന്ന ഭ്രാന്തൻ,
അൽപം വിവശനായി നിന്നു.
ഉരുട്ടി കയറ്റിയ കല്ലുകൾ..
താഴെ തവിടത് പോലെ കിടപ്പു.
രാജേഷ്.സി.കെ
ദോഹ ഖത്തർ
>
എഴുത്തുകാരനെ കുറിച്ച്

ഞാൻ രാജേഷ് ഇപ്പോൾ ഖത്തറിൽ QPC എന്ന കമ്പനിയിൽ WORKSHOP ഇൻചാർജ് ആയി ജോലി ചെയ്യുന്നു.അച്ഛൻ സി.കെ മാധവൻ 'അമ്മ ബാലാമണി ഭാര്യാ വിജിത മകൾ ദേവി കൃഷ്ണ .ചെറുപ്പത്തിലേ കവിത പാരായണത്തിൽ താല്പര്യം ഉണ്ടായിരുന്നു .ആദ്യം ചൊല്ലിയത് ചണ്ഡാലഭിക്ഷുകി.3 ആം ക്ലാസ്സിൽ..അന്ന് ഒന്നാം സ്ഥാനം ലഭിച്ചു .പിന്നീട് ഇതുവരെ കവിത ചെറു കഥ എന്നിവയിൽ താല്പര്യം.എഞ്ചിനീയറിംഗ് മേഖലയിൽ താല്പര്യം ഉണ്ട് ടെക്നിക്കൽ ഹൈ സ്കൂൾ നന്നമുക്ക് ,പോളിടെക്‌നിക് തിര
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login